ന്യൂഡൽഹി: മുംബൈയിൽ ആഡംബര കപ്പലിലെ ലഹരിപാർട്ടിക്ക് പിന്നിലുള്ളവർ ആരായാലും അവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന കേന്ദ്ര മന്ത്രി രാംദാസ് അതാവ്‌ലെ.ഇത്തരം കുറ്റങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും അവർക്ക് കടുത്ത ശിക്ഷ വാങ്ങിച്ചു നൽകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
മുംബൈ നഗരമുൾപ്പടെ സംസ്ഥാനം മുഴുവനും ലഹരി മുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയോട് അഭ്യർത്ഥിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബോളിവുഡ് നടൻ സുശാന്തിന്റെ മരണശേഷം സിനിമാ വ്യവസായത്തിൽ പിടിമുറുക്കിയ മയക്കുമരുന്ന് മാഫിയകളെ പറ്റി വിവരം ലഭിച്ചു. ബോളിവുഡ് ഉൾപ്പടെ ഇന്ന് ലഹരിയുടെ പിടിയിൽ അമർന്നിരിക്കുകയാണ്.ഈ സാഹചര്യത്തിൽ മഹാരാഷ്‌ട്രയെ ലഹരി മുക്തമാക്കേണ്ടത് അനിവാര്യമാണ്. ഈ കാര്യങ്ങളാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ഇന്ന് മുംബൈ തീരത്തെ ആഡംബര കപ്പലിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പത്ത് പേർ പിടിയിലായിരുന്നു.ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയാണ് പിടിയിലായത്.ഇവരിൽ നിന്നായി കൊക്കെയ്ൻ,ഹാഷിഷ്, എം.ഡി.എം.എ എന്നിവയുംഎൻസിബി പിടിച്ചെടുത്തു.
Comments