ന്യൂഡൽഹി: ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായവരെ നാളെ കോടതിയിൽ ഹാജരാക്കും.കേസിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാവില്ലെന്ന് എൻസിബി സയറക്ടർ സമീർ വാങ്കഡേ പറഞ്ഞു.
കേസിൽ രാഷ്‌ട്രീയക്കാരുടെ പങ്കിനെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള പ്രതികരണമായിട്ടാണ് ഡയറക്ടറുടെ പരാമർശം. നേരത്തെ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) വ്യക്തമാക്കിയിരുന്നു.
കേസിൽ ഉൾപ്പെട്ടിരിക്കുന്നത് വ്യവസായിയുടെയോ സിനിമാ താരത്തിന്റെയോ മകൻ ആണോയെന്ന് ഏജൻസി നോക്കില്ലെന്നും പ്രതികൾ ആരുടെ മകനാണെന്ന് നോക്കേണ്ടത് ഏജൻസിയുടെ ജോലിയല്ലെന്നുമാണ് എൻ.സി.ബി മേധാവി വ്യക്തമാക്കിയത്
Comments