പുനർജനിക്കുമോ ആനമുത്തച്ഛൻ ? 10,000 വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷരായ മാമോത്തുകളെ പുനർസൃഷ്ടിക്കാനൊരുങ്ങി ഒരുകൂട്ടം ഗവേഷകർ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

പുനർജനിക്കുമോ ആനമുത്തച്ഛൻ ? 10,000 വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷരായ മാമോത്തുകളെ പുനർസൃഷ്ടിക്കാനൊരുങ്ങി ഒരുകൂട്ടം ഗവേഷകർ

അമർനാഥ് രാജേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2021, 09:09 am IST
FacebookTwitterWhatsAppTelegram

ഹിമയുഗത്തിനൊടുവിൽ വംശനാശം സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന രോമാവൃതർ ആയ മാമോത്തുകളെ പുനഃസൃഷ്ടിക്കുവാൻ ശ്രമിക്കുകയാണ് ഒരു സ്റ്റാർട്ടപ്പ്. ഐസ്ഏജ് സിനിമകളിലൂടെ കുട്ടികൾക്ക് പോലും സുപരിചിതനാണ് ഈ ആനമുത്തച്ഛൻ.

പ്രകൃതിയെ വെല്ലുവിളിക്കുന്ന ജനതിക പ്രൊജക്ടുമായി മുന്നോട്ട് നീങ്ങുന്നത് ശരിയോ തെറ്റോ എന്ന ചർച്ചയും ശാസ്ത്രലോകത്ത് സജീവമായി കഴിഞ്ഞു. ആഫ്രിക്കൻ ആനകളെക്കാൾ രണ്ടിരട്ടി വലിപ്പവും നീണ്ട് വളഞ്ഞ കൊമ്പുകളുമാണ് മാമോത്തുകളുടെ ആകാരം.ആനകളുടെ വംശനാശം വന്ന വകഭേദമെന്ന് ജന്തുശാസ്ത്രലോകം വിലയിരുത്തുന്നു.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഇവയ്‌ക്ക് വംശനാശം സംഭവിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. . ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ പ്രൊഫസർ ആയ ജോർജ് ചർച്ച് എന്ന ജനതിക ശാസ്ത്രഞ്ജന്റെ നേതൃത്വത്തിൽ മാമോത്തുകളെ പുന:സൃഷ്ടിക്കാനൊരുങ്ങുന്നത്. 4000 -10000 വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷരായ മാമോത്തുകളെ അതെ പടി സൃഷ്ടിക്കാനല്ല ഇവരുടെ പദ്ധതി. മറിച്ച് മാമോത്തുകളുമായി ജനതിക സാമ്യം ഉള്ള ഇന്നത്തെ ആനകളിൽ മാമോത്തുകളുടെ രോമാവൃതമായ ശരീരവും ഭീമാകാരമായ ആകാരവും സൃഷ്ടിക്കുവാൻ ആണ് ഗവേഷകരുടെ ശ്രമം.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും ഈ ഗവേഷണത്തിനൊടുവിൽ ഉത്തരം കണ്ടെത്താൻ കഴിയുമെന്നാണ് ശാസ്ത്രഞ്ജരുടെ അവകാശവാദം. ഇത്തരത്തിൽ ഒരു ജീവിയെ സൃഷ്ടിക്കുവാൻ പറ്റുമോ എന്നതല്ല മറിച്ചു ഇത്തരത്തിൽ ഒരു ജീവിയെ സൃഷ്ടിക്കുവാൻ പാടുണ്ടോ എന്ന ചോദ്യവും ശാസ്ത്ര ലോകത്തുനിന്നുതന്നെ ഉയരുന്നുണ്ട്.

ജുറാസിക് പാർക്ക് സിനിമയെ അനുസ്മരിപ്പിക്കുന്ന ഈ ഗവേഷണ പ്രൊജക്റ്റ് നടത്തുന്നത് കൊള്ളോസൽ എന്ന് പേരുള്ള ഒരു സ്റ്റാർട്ടപ്പ് ആണ്.കഴിഞ്ഞ വർഷത്തെ നോബൽ സമ്മാനം നേടിയ ക്രസ്പർ എന്ന ജനതിക സാങ്കേതിക വിദ്യ ഉപയോഗപെടുത്തിക്കൊണ്ടാണ് ഗവേഷണം മുന്നോട്ട് പോകുന്നത്. ഭ്രൂണാവസ്ഥയിൽ ജീവജാലങ്ങളിൽ ജീൻ എഡിറ്റിംഗ് വഴി ജനതിക മാറ്റം വരുത്തുവാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. കാൻസർ അടക്കമുള്ള പാരമ്പര്യ രോഗങ്ങൾക്കുള്ള ഉത്തരം ആണ് ക്രസ്പർ സാങ്കേതതിക വിദ്യയെന്നാണ് പറയപ്പെടുന്നത്.

മാമോത്തുകളുടെ കൊഴുപ്പു നിറഞ്ഞ, രോമാവൃതമായ ശരീരത്തിനും വലിയ ആകാരത്തിനും കാരണഹേതു ആയ ജീനുകളെ തിരിച്ചറിഞ്ഞെന്നും ആനകളുടെ ജനതിക ഘടനയിലേക്ക് ജീനുകളെ ചേർക്കുന്നതോടെ മാമോത്തുകളുടെ സവിശേഷതകൾ അടങ്ങിയ ഹൈബ്രിഡ് ജീവജാലങ്ങളെ സൃഷ്ടിക്കുവാൻ സാധിക്കും എന്നും ഗവേഷകർ പറയുന്നു. ഈ ആനകളെ ആർട്ടിക് മേഖലയിൽ വിന്യസിക്കുന്നത് മേഖലയുടെ സന്തുലിതാവസ്ഥ തിരിച്ചു കൊണ്ടുവരുവാൻ സഹായകരം ആകും എന്നുമാണ് ഇവരുടെ വാദം.

ആർട്ടിക് മേഖലയിൽ വലിയ അളവിൽ കാർബൺ ഡയോക്ക്‌സൈഡ് അടങ്ങിയിട്ടുള്ള പെർമാഫ്രോസ്‌റ് എന്ന് വിളിക്കുന്ന പ്രദേശത്തെ മഞ്ഞുരുക്കുന്നതോടെ ഈ കാർബൺ ഡയോക്ക്‌സൈഡ് അന്തരീക്ഷത്തിലേക്ക് എത്തുകയും ആഗോള താപനത്തിന്റെ തോത് വർധിക്കുകയും ചെയ്യുന്നത് ഇന്ന് പരിഹാരം കാണാനാകാത്ത ഒരു പ്രശ്‌നം ആണ്. മാമോത്തുകളെ ഈ മേഖലയിൽ എത്തിക്കുന്നതോടെ ഇത് പോലുള്ള പല വിഷയങ്ങളും പരിഹരിക്കപ്പെടും എന്നാണു കൊള്ളോസൽ അവകാശപ്പെടുന്നത്.

ഇത്തരത്തിലുള്ള വാദങ്ങളിൽ കഴമ്പില്ല എന്ന് പല ഗവേഷകരും അഭിപ്രായപ്പെടുന്നു, പദ്ധതി നൂറുകണക്കിന് മാമ്മോത്തുകൾ ആവശ്യമാണെന്നും ഇവയ്‌ക്ക് പ്രായ പൂർത്തിയാകാൻ 30 വർഷം കാത്തിരിക്കേണ്ടി വരുമെന്നാണ് വിമർശകർ പറയുന്നു. ഗവേഷണങ്ങൾക്ക് ദീർഘമായൊരു കാലയളവ് വേണ്ടിവരുന്നത് പ്രോജക്ടിന്റെ അപ്രായോഗികതയാണെന്നാണെന്നും ഇവർ വാദിക്കുന്നു.

മരങ്ങൾ ഇടിച്ചു നിരത്തുവാനും നിലം ചവിട്ടി മെതിക്കാനും ഇഷ്ടപെടുന്ന മാമ്മോത്തുകൾ ആർട്ടിക് മേഖലയിലെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുകയുള്ളു എന്ന ഭയവും പലരും പ്രകടിപ്പിക്കുന്നു. എന്തുവിമർശനങ്ങളുയർന്നാലും ഗവേഷണവുമായി മുന്നോട്ട് പോവുകയാണ് ജോർജ് ചർച്ചും സംഘവും.

Tags: MammothHarvard University
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

Latest News

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies