മുംബൈ: രാജ്യത്ത് നിരോധിച്ച നോട്ടുകളും നാണയങ്ങളും മാറ്റി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. രാജ്യത്ത് പ്രാബല്യത്തിലില്ലാത്ത നോട്ടുകൾ മാറ്റി നൽകാമെന്ന വാഗ്ദാനം ചെയത് തട്ടിപ്പു സംഘം സമൂഹമാദ്ധ്യമങ്ങളിൽ മുൻപ് പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട സ്ത്രീ സംഘത്തെ സമീപിക്കുകയായിരുന്നു.
സ്ത്രീയുടെ കൈവശമുണ്ടായിരുന്ന നോട്ടുകൾക്കും നാണയങ്ങൾക്കും തട്ടിപ്പു സംഘം 45 ലക്ഷത്തിലധികം രൂപ വാഗ്ദാനം ചെയ്തു. തുടർന്ന് നോട്ട് മാറ്റിയെടുക്കുന്നതിനായി പ്രതികൾ പ്രൊസസിംഗ് ഫീസും ജിഎസ്ടിയും ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് സ്ത്രീ 11.45 ലക്ഷം രൂപയോളം സംഘത്തിന് കൈമാറിയത്. പണം കൈപറ്റിയതിന് ശേഷം സംഘം സ്ത്രീയെ കബളിപ്പിച്ച് കടന്ന് കളയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.സംഭവത്തിൽ കാസർവാദവാലി പോലീസ് അന്വേഷണം ആരംഭിച്ചു.
മുൻപും സമാന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ
തട്ടിപ്പ് നടന്നിട്ടുണ്ട്.പഴയ നോട്ടുകൾ കൈവശമുള്ളവരെ കണ്ടെത്താനായി ഇത്തരം സംഘങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ഏജന്റുകൾ വരെ പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
















Comments