ടോക്കിയോ: ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയായി ഫൂമിയോ കിഷിദ അധികാരമേറ്റു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി(എൽഡിപി) നേതാവാണ് കിഷിദ. മുൻ പ്രധാനമന്ത്രി യോഷി ഗിതേ സുഗ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് കിഷിദ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. രാജ്യത്തെ കൊറോണാനന്തര സാമ്പത്തിക തകർച്ച ഉൾപ്പെടെയുള്ള വെല്ലുവിളികളാണ് കിഷിദയെ കാത്തിരിക്കുന്നത്.
കിഷിദയ്‌ക്ക് കീഴിലുള്ള കാബിനറ്റ് അംഗങ്ങളുടെ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല. നവംബറിൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ കിഷിദയുടെ സ്വാധീനത്തോടെ എൽഡിപി വൻ ജനപിന്തുണ നേടുമെന്നാണ് കണക്കാക്കുനത്.
എല്ലാ അർത്ഥത്തിലും ഇത് ഒരു പുതിയ തുടക്കമായാണ് കരുതുന്നത്. ഭാവിയെ നേരിടുന്നതിനായി ദൃഢ നിശ്ചയത്തോടെ പ്രവർത്തിക്കും. കിഷിദ വ്യക്തമാക്കി.
കൊറോണ പ്രതിസന്ധിഘട്ടം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചതിനെ തുടർന്ന് മുൻ പ്രധാനമന്ത്രിയോടുള്ള ജനങ്ങളുടെ മതിപ്പ് കുത്തനെ കുറഞ്ഞു. ഇതിനു പിന്നാലെയാണ് സുഗ സ്ഥാനമൊഴിഞ്ഞത്.
2012 മുതൽ 2017 വരെ ജപ്പാന്റെ വിദേശകാര്യമന്ത്രിയായിരുന്നു കിഷിദ. ഏറ്റവും കൂടുതൽ കാലം വിദേശമന്ത്രി എന്ന പദവി വഹിച്ച വ്യക്തിയാണ് ഈ അറുപത്തിനാലുകാരൻ. വോട്ടെടുപ്പിൽ താരോ കോനോവിനെ മറികടന്നാണ് കിഷിദയുടെ വിജയം. വടക്കൻ കൊറിയ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശക്തമായ ഭീഷണിയും കിഷിദയ്‌ക്ക് വെല്ലുവിളിയാണ്.
















Comments