ലക്‌നൗ : ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ കർഷകരെന്ന വ്യാജേന അക്രമികൾ അഴിഞ്ഞാടിയപ്പോൾ നഷ്ടമായത് എട്ട് ജീവനുകൾ. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ തടയാനിറങ്ങിയ പ്രതിഷേധക്കാരാണ് അക്രമം അഴിച്ചു വിട്ടത്. കർഷകരെ വാഹനം കയറ്റിക്കൊന്നു എന്ന ആരോപണം ഉയരുമ്പോൾ യഥാർത്ഥത്തിൽ നടന്നതെന്താണെന്ന് മൂടിവെക്കപ്പെടുകയാണ്.
ഇന്നലെ വൈകീട്ടോടെ കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്രയുടെ നാടായ ബൻവീർപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്രയും എത്തുമെന്ന് അറിയിച്ചിരുന്നു. തുടർന്ന് പരിപാടിക്കിടെ കരിങ്കൊടി കാണിച്ച് പ്രതിഷേധം നടത്താൻ പ്രതിഷേധക്കാർ തീരുമാനിച്ചു. മന്ത്രിമാർ വന്നിറങ്ങാനിരുന്ന ഹെലിപാഡിൽ പ്രതിഷേധക്കാർ ട്രാക്ടർ കയറ്റി. മറ്റ് ബിജെപി പ്രവർത്തകർ സ്ഥലത്തെത്തിയ വാഹനത്തിന് നേരെയും സംഘടനകൾ അക്രമം അഴിച്ചുവിടുകയായിരുന്നു.
വാഹനത്തിന് നേരെ കല്ലെറിയുകയും വടി ഉപയോഗിച്ച് ആക്രമിക്കുകയുമാണ് ചെയ്തത്. ഇതോടെ നിയന്ത്രണം തെറ്റിയ വാഹനം പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചു കയറി. സംഭവത്തിൽ രോഷാകുലരായ സമരക്കാർ കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ളവരെ കൂട്ടം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാഹനമിടിച്ച് കൊല്ലാൻ നിർദ്ദേശിച്ചുവെന്ന് പറയാൻ ഡ്രൈവറോട് പ്രതിഷേധക്കാർ ആവശ്യപ്പെടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തന്നെ ഉപദ്രവിക്കരുതെന്നും അങ്ങനെ ആരും പറഞ്ഞിട്ടില്ലെന്നും ഡ്രൈവർ കരഞ്ഞു പറഞ്ഞെങ്കിലും അദ്ദേഹത്തെ അക്രമികൾ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വാഹനങ്ങളും പ്രതിഷേധക്കാർ കത്തിച്ചു.
ഇതിന് പിന്നാലെ പ്രദേശത്തെ സ്ഥിതിഗതികൾ രൂക്ഷമായി. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചത് എന്നും അപകടത്തിന് ശേഷം അയാൾ പ്രദേശത്ത് നിന്ന് ഓടിപ്പോയി എന്നുമുള്ള ആരോപണങ്ങളാണ് ഉയർന്നത്. എന്നാൽ സംഭവ സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്ന് ആശിഷ് മിശ്ര വ്യക്തമാക്കി. ബൻവീർപൂർ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നുമാണ് ആശിഷ് മിശ്ര പറഞ്ഞത്. തന്റെ മകൻ ആ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ജീവൻ പോലും തിരിച്ചുകിട്ടില്ലായിരുന്നുവെന്നാണ് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് അജയ് മിശ്ര പറഞ്ഞത്.
ഇതിന് പിന്നാലെ പ്രദേശത്തെ സ്ഥിതിഗതികൾ രൂക്ഷമായി. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചത് എന്നും അപകടത്തിന് ശേഷം അയാൾ പ്രദേശത്ത് നിന്ന് ഓടിപ്പോയി എന്നുള്ള ആരോപണങ്ങളാണ് ഉയർന്നത്. എന്നാൽ സംഭവ സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്ന് ആശിഷ് മിശ്ര വ്യക്തമാക്കി. ബംബിർപുർ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നുമാണ് ആശിഷ് മിശ്ര പറഞ്ഞത്. തന്റെ മകൻ ആ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ജീവൻ പോലും തിരിച്ചുകിട്ടില്ലായിരുന്നുവെന്നാണ് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് അജയ് മിശ്ര പറഞ്ഞത്.
തുടർന്ന് ഇന്നലെ രാത്രിയോടെ കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര യുപിയിലെത്തി. ഇതോടെയാണ് പ്രദേശം അക്രമാസക്തമായത്. പോലീസിനും സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ പ്രകടനം നടത്തിയത്. ഇതിന് പിന്നാലെ പ്രിയങ്കയെ പോലീസ് വീട്ടുതടങ്കലിൽ പ്രവേശിപ്പിച്ചു. സെക്ഷൻ 144 പ്രഖ്യാപിച്ചുകൊണ്ട് പ്രദേശത്തേക്കുള്ള രാഷ്‌ട്രീയ നേതാക്കളുടെ വരവ് നിർത്തലാക്കണമെന്നും ഉദ്യോഗസ്ഥർ ഉത്തരവിട്ടു. രാഷ്‌ട്രീയ നേതാക്കൾ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ഇത് മറികടന്നുകൊണ്ട് പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
അക്രമം റിപ്പോർട്ട് ചെയ്യാനെത്തിയ ഒരു പ്രാദേശിക മാദ്ധ്യമപ്രവർത്തകനും പ്രതിഷേധക്കാരുടെ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. എബിപി ന്യൂസ് റിപ്പോർട്ടറായ രമൺ കശ്യപ് ആണ് കൊല്ലപ്പെട്ടത്. അക്രമം നടന്ന പ്രദേശത്ത് ഞായറാഴ്ച റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു രമൺ കശ്യപ്. പ്രതിഷേധത്തിനിടെ അദ്ദേഹത്തെ കാണാതായി. തുടർന്ന് തിങ്കളാഴ്ച രാവിലെയോടെ രമൺ കശ്യപിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കശ്യപിന്റെ കുടുംബാംഗങ്ങൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിഷേധക്കാർ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം ലഖിംപൂർ ഖേരിയിൽ അക്രമണത്തിനിട മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് യുപി സർക്കാർ 45 ലക്ഷം ധനസഹായവും പ്രഖ്യാപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും സർക്കാർ അറിയിച്ചു. അക്രമത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നൽകുമെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാർ അറിയിച്ചു.















Comments