തിരുവനന്തപുരം: വാളയാർ കിഡ്‌സ് ഫോറത്തിനെതിരെ വാളയാർ പെൺകുട്ടിയുടെ അമ്മ രംഗത്ത്.ഫോറം സുപ്രീം കോടതിയെ സമീപിച്ചത് തന്റെ അറിവോടെയല്ലെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ സോജനുവേണ്ടിയാണോ അവർ സുപ്രീം കോടതിയെ സമീപിച്ചതെന്ന് സംശയമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു.സമര സമിതിയുമായി വാളയാർ കിഡ്‌സ് ഫോറം ചർച്ച നടത്തിയിട്ടില്ലന്നും അമ്മ ആരോപിച്ചു.
മുൻപ് വാളയാർ പീഡനകേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിലെ പരാമർശം നീക്കം ചെയ്യാനാവശ്യപ്പെട്ട് കിഡ്‌സ് ഫോറം ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി കിഡ്‌സ് ഫോറത്തിന്റെ ആവശ്യം തള്ളി. എന്തിനാണ് ഇടനിലക്കാരായി നിന്ന് ഹർജി നൽകുന്നതെന്ന് സുപ്രീം കോടതി കിഡ്‌സ്് ഫോറത്തിനോട് ആരാഞ്ഞു.
വാളയാർകേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഹൈക്കോടതി വിധിയിൽ പരാമർശിച്ചിരുന്നു. പോലീസ് സേനയ്‌ക്ക് തന്നെ അവമതിപ്പുണ്ടാകുന്ന രീതിയിലാണ് ഉദ്യോഗസ്ഥന്റെ അന്വേഷണമെന്നായിരുന്നു ഹൈക്കോടതി പരാമർശം. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കിഡ്‌സ് ഫോറം ഹർജി സമർപ്പിച്ചത്
















Comments