ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച ഉപഹാരങ്ങളുടെ ലേലത്തിൽ പങ്കെടുക്കാൻ ഇനി ഒരു ദിവസം കൂടിമാത്രം. ഈ മാസം 7-ാം തിയതിയാണ് ലേലത്തിലൂടെ അവകാശികളെ പ്രഖ്യാപിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. സെപ്തംബർ 17-ാം തിയതിയാണ് ഓൺലൈനിലൂടെ ലേലം ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിനകത്തും പുറത്തുമായി ലഭിച്ച എല്ലാ ഉപഹാരങ്ങ ളുമാണ് ലേലം ചെയ്യുന്നത്. ഒളിമ്പിക്‌സിലും പാരാലിമ്പിക്സിലും സർവ്വകാല നേട്ടം സ്വന്തമാക്കിയ ഇന്ത്യൻതാരങ്ങൾ തങ്ങളുടെ കയ്യൊപ്പോടെ സമ്മാനിച്ച കായിക ഉപകരണ ങ്ങളാണ് ലേലത്തിലെ മുഖ്യ ആകർഷണം. നിർമ്മിച്ചുകൊണ്ടിരിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ചെറുമാതൃകയും ലേലത്തിലുണ്ട്. ലേലതുക നമാമി ഗംഗ ദൗത്യത്തിനായിട്ടാണ് ഉപയോഗിക്കുന്നത്.
പ്രധാനമന്ത്രിക്ക് സമ്മാനിച്ച നീരജ് ചോപ്ര സ്വർണ്ണം നേടിയ ജാവ്ലിനും ബോക്സിംഗിൽ വെങ്കലം നേടിയ ലവ് ലീനയുടെ ഗ്ലൗസുകളുമാണ് ലേല തുകയിൽ റെക്കോഡ് നേട്ടവുമായി മുന്നേറുന്നത്. നീരജിന്റെ ജാവലിലും ലവ് ലീനയുടെ ഗ്ലൗസിനും ഇതുവരെ 10 കോടിരൂപ വരെ വിളിവന്നുകഴിഞ്ഞു. പി.വി.സിന്ധുവിന്റെ റാക്കറ്റിന് ഒൻപത് കോടിയാണ് തുക വിളിച്ചത്.
ഒളിമ്പിക്സിലും പാരാലിമ്പിക്സിലും സർവ്വകാല നേട്ടം സ്വന്തമാക്കിയതോടെയാണ് ജനങ്ങൾക്കിടയിൽ ടോക്കിയോവിൽ തിളങ്ങിയ താരങ്ങളുടെ ഉപകരണങ്ങളോട് പ്രിയം കൂടാൻ കാരണമായത്. പാരാലിമ്പിക്സിലെ കൃഷ്ണ നഗർ ഉപയോഗിച്ച ബാഡ്മിന്റൺ റാക്കറ്റ്, ടേബിൾ ടെന്നീസിൽ ഭാവിന പട്ടേലിന്റെ റാക്കറ്റ് എന്നിവയും ലേലത്തി ൽ ശ്രദ്ധനേടുകയാണ്. pmmementos.gov.in എന്ന സൈറ്റിലാണ് ലേലം നടക്കുന്നത്.
















Comments