വാഷിംഗ്ടൺ :മാംസാഹാര പ്രിയരാണ് ഭൂരിഭാഗം മനുഷ്യരും.നിരവധി രുചികരമായ വിഭവങ്ങളാണ് മനുഷ്യൻ മാംസം ഉപയോഗിച്ച് തയ്യാറാക്കുന്നത്.എന്നാൽ അമ്പതുവർഷമായി പച്ച മാംസം കഴിക്കുന്ന മനുഷ്യനെക്കുറിച്ച് കേട്ടിട്ടുണ്ടോ,വനങ്ങളിൽ താമസമുറപ്പിച്ച മനുഷ്യരെക്കുറിച്ചല്ല പറഞ്ഞു വരുന്നത്.ആധുനിക സുഖസൗകര്യങ്ങൾ എല്ലാം അനുഭവിച്ച് ജീവിക്കുന്ന പീറ്റർ റിച്ചാർഡിനെക്കുറിച്ചാണ്.
രണ്ടു കുട്ടികളുടെ പിതാവായ ഇയാൾക്ക് പച്ച മാംസമാണ് പ്രിയങ്കരം. അഞ്ചാം വയസിൽ തുടങ്ങിയതാണ് പീറ്റർ ഈ പച്ച മാംസം കഴിക്കുന്ന ശീലം. കുട്ടിക്കാലത്ത് വീടിനടുത്തെ കശാപ്പുശാലയിൽ നിന്ന് പീറ്ററിന് സൗജന്യമായി മാംസം ലഭിക്കുമായിരുന്നു. ഇതാണ് 50 വർഷത്തോളമായി തുടരുന്ന ശീലത്തിലേക്ക് നയിച്ചത്.
മനുഷ്യർക്ക് ഏറ്റവും പരിചിതമായ സംസ്‌കരിച്ച മാംസത്തിന്റെ പഴയ രൂപമാണ് സോസേജ്.ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വെണ്ണയും ഉരുളക്കിഴങ്ങും മസാലകളും ഒക്കെ ചേർത്ത് പാകം ചെയ്താണ് ഇത് കഴിക്കുന്നത്. എന്നാൽ പീറ്റിന് ഇത് പകം ചെയ്യാതെ കഴിക്കുന്നതാണ് ഇഷ്ടം.
അദ്ദേഹത്തിന്റെ ജീവിത പങ്കാളി തന്നെയാണ് പീറ്ററിന്റെ ഈ വിചിത്ര ശീലം സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ വീഡിയോ പുറത്ത് വിട്ടത്. സമൂഹമാദ്ധ്യമങ്ങളിൽ നിന്നും സമിശ്ര പ്രതികരണമാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്. പാകം ചെയ്യാത്ത മാംസം കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് പലരും പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്.എന്നാൽ പുകവലിയും മദ്യപാനവും അപകടമാണെന്ന് അറിഞ്ഞിട്ടു കൂടി ആളുകൾ അത് ഉപയോഗിക്കുന്നില്ലേ എന്ന മറു ചോദ്യം ചോദിച്ച് ആളുകളെ കുഴപ്പിക്കുകയാണ് പീറ്റർ. വിചിത്രനായ മനുഷ്യൻ എന്നാണ് പലരും പീറ്ററിനെ വിശേഷിപ്പിക്കുന്നത്.
Comments