ന്യൂയോർക്ക്: ഭൗതിക ശാസ്ത്ര രംഗത്തെ നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് ശാസ്ത്രജ്ഞർക്കാണ് ഇത്തവണ ഭൗതികശാസ്ത്ര മേഖലയിലെ പുരസ്‌കാരം ലഭിച്ചത്. പ്രകൃതിയിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കാണ് നൊബേൽ ലഭിച്ചത്.

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പ്രഖ്യാപനം നടത്തിയത്. ഭൂമിയിലെ കാലവസ്ഥ, ആഗോള താപനം ഇവയെ കണക്കാക്കുന്ന സംവിധാനങ്ങളെക്കുറിച്ചാണ് ഒരു ഗവേഷണം. രണ്ടാമത്തേത് ഭൗതിക ചലനങ്ങൾ ആറ്റങ്ങൾ മുതൽ ഗ്രഹങ്ങൾ വരെ ഏങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതിലാണ്.
ജപ്പാൻ ശാസ്ത്രജ്ഞനായ സ്യൂക്യൂറോ മാനേബേ, ജർമ്മൻ ശാസ്ത്രജ്ഞനായ ക്ലോസ് ഹാസെൽമാൻ, ഇറ്റലിക്കാരനായ ജോർജിയോ പാരീസി എന്നിവർക്കാണ് നൊബേൽ സമ്മാനം ലഭിച്ചത്.
















Comments