വാഷിംഗ്ടൺ: ഒരു ഇടവേളയ്‌ക്ക് ശേഷം ചൈനയ്‌ക്കെതിരെ ശക്തമായ ആരോപണവുമായി അമേരിക്ക. തായ്‌വാന് മേൽ ചൈനയുടെ പ്രകോപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വൈറ്റ്ഹൗസ് നടത്തിയിരിക്കുന്ന പ്രസ്താവന ഏറെ നിർണ്ണായക മെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.
സൈനികപരമായ നീക്കമാണ് ചൈന നടത്തുന്നതെന്നും തായ്‌വാൻ ലോകരാജ്യങ്ങൾ അംഗീകരിച്ചിരിക്കുന്ന ഒരു രാജ്യമാണെന്ന് ചൈന മറക്കരുതെന്നും അമേരിക്ക പറഞ്ഞു. വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെൻ സാക്കിയാണ് ഔദ്യോഗികമായ പ്രസ്താവനയിലൂടെ തായ്‌വാന് പിന്തുണ പ്രഖ്യാപിച്ചത്.
‘തായ്‌വാന് മേലുള്ള ചൈനയുടെ തികച്ചും പ്രകോപനപരമായ നീക്കങ്ങളിൽ അമേരിക്ക ആശങ്കരേഖപ്പെടുത്തുകയാണ്. തായ്‌വാനെന്ന രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കുമേലുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. മേഖലയിലെ സമാധാനം തകർക്കുന്ന തരത്തിലേക്കാണ് ചൈനയുടെ നീക്കം.’ ജെൻസാക്കി പറഞ്ഞു.
നയതന്ത്ര തലത്തിൽ അമേരിക്കയുടെ ഉന്നത ഉദ്യോഗസ്ഥർ ബീജിംഗുമായി നേരിട്ട് സംസാരിക്കുന്നത് തുടരുകയാണ്. തായ വാൻ തങ്ങളുടെ വ്യാപാര കണ്ണിയുടെ ഒരു ഭാഗമാണെന്നും ജെൻസാക്കി വ്യക്തമാക്കി. ചൈനയുടെ അനിയന്ത്രിതമായ സമ്മർദ്ദങ്ങൾ പ്രതിരോധ രംഗത്ത് തായ്‌വാനെ സഹായിക്കേണ്ട അവസ്ഥയിലേക്കാണ് എത്തിച്ചിരി ക്കുന്നതെന്നും ജെൻ സാക്കി പറഞ്ഞു.
150 യുദ്ധവിമാനങ്ങൾ രണ്ടു മാസത്തിനിടെ തായ്‌വാൻ വ്യോമാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. 56 വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചു. തെക്കൻ ചൈനാ കടലിലെ നാവികസേനാ മുന്നേറ്റവും തായ്‌വാനെ ലക്ഷ്യമാക്കിയാണ്. മറ്റ് ചെറു ദ്വീപ് രാജ്യങ്ങൾ ക്കെതിരെയും ചൈനയുടെ ഭീഷണി നിലനിൽക്കുന്നതും അമേരിക്ക ചൂണ്ടിക്കാട്ടി.
















Comments