കാസർകോട്: മലയാളി വിദ്യാർത്ഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ചു. കാസർകോട് സ്വദേശിയായ നീന സതീഷിനെയാണ് (19)മംഗളൂരുവിലെ ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊളാസോ കോളേജിൽ നഴ്‌സിങ് വിദ്യാർത്ഥിനിയാണ് നീന. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിറ്റാരിക്കാൽ തൂമ്പുങ്കൽ സ്വദേശിയാണ് നീന.
Comments