ചെന്നെ : എളുപ്പത്തിൽ എത്തിപിടിക്കാനാവാത്ത നേട്ടങ്ങൾ കഠിനപരിശ്രമത്തിലൂടെ സ്വന്തമാക്കുന്നവർ പലപ്പോഴും ലോക റെക്കോർഡ് പട്ടികയിൽ ഇടം പിടിക്കാറുണ്ട്. സാഹസികതയും അപകടവും അല്പം കൗതുകവും നിറഞ്ഞ വഴികളിലൂടെ റെക്കോർഡ് നേടുന്നവരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്.
അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഓട്ടോറിക്ഷ രണ്ട് ടയറിലൂടെ ഓടിച്ചാണ് ജഗദീഷ് മണി എന്ന യുവാവ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. പത്തോ ഇരുപതോ മീറ്ററുകളല്ല 2.2 കിലോമീറ്ററാണ് ജഗദീഷ് ഓട്ടോറിക്ഷ രണ്ട് ടയറിൽ ബാലൻസ് ചെയ്ത് ഓടിച്ചത്.
2015 ൽ എടുത്ത വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങൾ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റെക്കോർഡ് നേട്ടത്തിന്റെ ഓർമ്മ പുതുക്കുന്നതിനായി ജഗദീഷ് ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരുന്നു. നിരത്തുകളിലേക്കിറങ്ങിയാൽ ഇതിലും വലിയ സാഹസിക പ്രകടനങ്ങൾ കാണാം എന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്
















Comments