ന്യൂഡൽഹി : ഇന്റർനാഷ്ണൽ ഹോക്കി ഫെഡറേഷൻ അവാർഡിൽ നാലു അവാർഡുകൾ ഇന്ത്യക്കാർക്ക്.ലോകത്തെ മികച്ച ഹോക്കി കളിക്കാർക്കുള്ള അവാർഡുകൾ ഇന്ത്യൻ മണ്ണിലേക്ക്. വനിതാ വിഭാഗത്തിൽ മികച്ച ഹോക്കി കളിക്കാരിക്കുള്ള അവാർഡ് ഗുർജിത് കൗർ സ്വന്തമാക്കിയപ്പോൾ ഹർമൻ പ്രീത് പുരുഷവിഭാഗത്തിലെ മികച്ച കളിക്കാരനായി.
മലയാളി താരമായ പി ആർ ശ്രീജേഷും ഇന്ത്യയുടെ അഭിമാനം കാത്തു. മികച്ച ഗോൾകീപ്പറിനുള്ള അവാർഡ് ഇന്ത്യൻ ഹോക്കിയുടെ കാവൽ ഭടൻ സ്വന്തമാക്കി. ഈ വിഭാഗത്തിൽ മികച്ച വനിതാ താരത്തിനുള്ള അവാർഡും ഒരു ഇന്ത്യക്കാരി സ്വന്തമാക്കി.സവിത പുനിയയെയാണ് ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പറിനുള്ള അവാർഡിനായി തിരഞ്ഞെടുത്തത്.ലോകത്തെ മികച്ച ഹോക്കി പരിശീലകർക്കുള്ള അവാർഡ് ഇന്ത്യൻ പുരുഷവിഭാഗം ഹോക്കി ടീമിന്റെ പരിശീലകനായ ഗ്രഹാം റീഡും സ്വോർദ് മരിജിനെയും സ്വന്തമാക്കി. ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ മുൻ പരിശീലകനാണ് മരിജിനെ.
















Comments