ന്യൂഡൽഹി: ലഖീംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ കോടതി സ്വമേധയാ കേസെടുത്തിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് സുപ്രീം കോടതി കേസെടുത്തത്. സംഘർഷത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌ക്കും പങ്കുണ്ടെന്ന് ആരോപിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ആർക്ക് വേണമെങ്കിലും ലഖീംപൂർ ഖേരിയിലേക്ക് പ്രവേശിക്കാമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്ക വാദ്രയ്‌ക്കും പ്രദേശത്തേയ്‌ക്ക് പ്രവേശിക്കാനും അനുമതി നൽകിയിട്ടുണ്ട്. ക്രമസമാധാനം നിലനിർത്താനായി പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ലഖീംപൂർ ഖേരിയിൽ ആക്രമണം നടന്നത്. പ്രതിഷേധ സംഘടനകൾ വാഹനവ്യൂഹത്തിനെതിരെ ആക്രമണം നടത്തിയതോടെ കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ആക്രമണത്തിൽ നാല് പേർ മരിച്ചു. തുടർന്ന് പ്രതിഷേധക്കാർ കാറിലുണ്ടായിരുന്നവരെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
















Comments