കത്ര: ജമ്മുകശ്മീരിലെ വിശ്വപ്രസിദ്ധമായ വൈഷ്‌ണോ ദേവി ക്ഷേത്രം നവരാത്രി ആഘോഷ ങ്ങൾക്കായി ഒരുങ്ങി. കൊറോണ ഇളവുകൾ വന്ന ശേഷം രണ്ടു വർഷമാകു ന്നതിന്റെ പശ്ചാത്തലത്തിൽ വലിയ അലങ്കാരങ്ങളോടെയാണ് വൈഷ്‌ണോ ദേവി ക്ഷേത്രവും പരിസരവും ഒരുക്കിയിരിക്കുന്നത്. വൈദ്യുതി ദീപങ്ങളാൽ തിളങ്ങി നിൽക്കുന്ന ക്ഷേത്ര ത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലാകുന്നത്.
Shri Mata Vaishno Devi Bhawan decorated with different flowers ahead of #Navratri2021 pic.twitter.com/lfiRnbpyvx
— JAMMU TV 🇮🇳 (@JammuTv) October 6, 2021
ദുർഗ്ഗാദേവിയുടെ ഒമ്പത് ഭാവങ്ങൾ ഓരോ ദിവസവും പ്രാധാന്യത്തോടെ പൂജിക്കുന്നതാണ് നവരാത്രി ആഘോഷങ്ങളുടെ പ്രത്യേകത. ജമ്മുകശ്മീരിലെ സുപ്രധാന ദേവീക്ഷേത്രമെന്ന നിലയിൽ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് വലിയ ഭക്തജനപ്രവാഹമാണ് ഉണ്ടാകാ റുള്ളത്. സീസണിലെ തിരക്ക് നിയന്ത്രിക്കാനുള്ള പരിശ്രമത്തിലാണ് സൈനികർ അടങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
ജമ്മുകശ്മീർ വിമാനത്താവളത്തിൽ നിന്നും 50 കിലോമീറ്റർ ദൂരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജമ്മുകശ്മീർ ഭരണകൂടത്തിന്റെ ബസ് സേവനം ലഭ്യമാണ്. തീവണ്ടിയിൽ വരുന്നവർക്ക് ഉധംപൂരാണ് ഇറങ്ങേണ്ട സ്ഥലം. ക്ഷേത്ര പരിസരത്ത് എത്തിയാൽ ഹിമാലയൻ മലനിരയിലെ ഗുഹാക്ഷേത്രത്തിലേക്ക് കയറാൻ പടികൾ താണ്ടണം. ആരോഗ്യ പ്രശ്‌നമുള്ള വർക്ക് പോണികളുടേയും ഇലട്രിക് വാഹനങ്ങളുടേയും സഹായമുണ്ട്. ഇതിനൊപ്പം റോപ്‌വേ സംവിധാനങ്ങളും പല്ലക്കുകളും ഉപയോഗിക്കാനാകും.
Comments