കാബൂൾ: അഫ്ഗാനിൽ സ്‌ഫോടന പരമ്പരകൾ തുടരുന്നു. ഖോസ്ത് മേഖലയിൽ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടതായാണ് വിവരം. 15 പേർക്ക് പരിക്കേറ്റു. സ്‌കൂളിനകത്ത് ഗ്രനേഡ് പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക സൂചന.
കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ ഈദ്ഹാഗിലുണ്ടായ സ്‌ഫോടനത്തിന് ശേഷം രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയുമാണുണ്ടായത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചിലരെ പിടികൂടിയെന്നാണ് താലിബാൻ പറയുന്നത്.
ആഗസ്റ്റ് മാസം അധികാരം പിടിച്ച താലിബാനെതിരെ ഐ.എസ് പലയിടത്തും പിടിമുറു ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കാബൂൾ വിമാനത്താവളത്തിന് പുറത്ത് നടന്ന ചാവേർ സ്‌ഫോടനത്തിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
















Comments