സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ജോജു ജോര്‍ജ് നായകനായി എത്തുന്ന സ്റ്റാര്‍ തിയേറ്ററിലേക്ക്. നേരത്തെ ഒടിടി റീലീസിന് ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്ന ചിത്രമാണിത് .ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’.
അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യൂ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, പൃഥ്വിരാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാറിന്റെ തിരക്കഥ സുവിന്‍ എസ് സോമശേഖരനാണ്.
ഷീ ടാക്സി, പുതിയ നിയമം, സോളോ, കനല്‍, പുത്തന്‍ പണം, ശുഭരാത്രി, പട്ടാഭിരാമന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അബാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. എം. ജയചന്ദ്രനും രഞ്ജിന്‍ രാജും സംഗീത സംവിധാനം ചെയ്തിരിക്കുന്ന സ്റ്റാറിന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് വില്യം ഫ്രാന്‍സിസ് ആണ്. തരുണ്‍ ഭാസ്‌കരന്‍ ക്യാമറയും ലാല്‍കൃഷ്ണന്‍ എസ് അച്യുതം എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
















Comments