ന്യൂഡൽഹി : രാജ്യത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു.ലഹരിമരുന്നുമായി വിദേശിയെ എൻസിബി അറസ്റ്റ് ചെയ്തു. മുംബൈ ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ അറസ്റ്റിലായവർക്ക് മയക്കുമരുന്ന് നൽകിയ ആളാണ് അറസ്റ്റിലായത്. ചിനേഡു ഇഗ്വെ എന്ന നൈജീരിയൻ പൗരനാണ് അറസ്റ്റിലായത്.
മുംബൈയിലെ അന്ധേരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ സമയം പ്രതിയുടെ കൈവശം എക്സ്റ്റസി എന്ന മയക്കുമരുന്ന് ഉണ്ടായിരുന്നു.40 ഗുളികകളാണ് നൈജീരിയൻ പൗരന്റെ കൈവശം ഉണ്ടായിരുന്നതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി.ഇഗ്വെ അറസ്റ്റിലായതോടെ മുംബൈ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18ആയി.
മുംബൈ തീരത്തെ ആഡംബര കപ്പലിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പത്ത് പേർ പിടിയിലായിരുന്നു.ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയാണ് പിടിയിലായത്.ഇവരിൽ നിന്നായി കൊക്കെയ്ൻ,ഹാഷിഷ്, എം.ഡി.എം.എ എന്നിവയുംഎൻസിബി പിടിച്ചെടുത്തു.
Comments