ന്യൂഡൽഹി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം എ സി ജെ എം കോടതിയുടേതാണ് നടപടി. 10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും, 1.72 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലുമാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്.
രണ്ട് കേസിലും വാദം ഇന്നലെ പൂർത്തിയായിരുന്നു. മോൻസന്റെ റിമാന്റ് കാലാവധി ഈ മാസം 20 വരെ കോടതി നീട്ടി. അതിനിടെ മോൻസന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്ന് ക്രെെം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
സ്വന്തം അക്കൗണ്ട് വഴിയല്ല മോൻസൻ ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആര് വഴിയാണ് ഇടപാടുകൾ നടത്തിയത് എന്നതിൽ വ്യക്തത വരുത്താനായിരുന്നു െ്രെകംബ്രാഞ്ച് ശ്രമം. ഇതുസബന്ധിച്ച നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളും വ്യാജരേഖ തയ്യാറാക്കിയതുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
















Comments