സാംഫ്രാ: ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന 187 പേരെ രക്ഷപെടുത്തിയതായി നൈജീരിയൻ പോലീസ് വിഭാഗം. നൈജീരിയയിലെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനമായ സാംഫാറയിലെ സിബ്രി വനമേഖലയിൽ നിന്നാണ് കുട്ടികളടക്കമുള്ളവരെ മോചിപ്പിച്ചത്.
‘ഇന്ന് 187 പൗരന്മാരെയാണ് ഭീകരരുടെ കയ്യിൽ മോചിപ്പിക്കാനായത്. ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കിയ തന്ത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ തകർത്തത്. കൊടും വനത്തിലാണ് സാധാരണക്കാരെ പാർപ്പിച്ചിരുന്നത്. നാലുമാസം മുതൽ 52 ദിവസം വരെ ഭീകരരുടെ തടവിലായിരുന്നവരെയാണ് മോചിപ്പിക്കാനായത്.’സ സാംഫാറ മേഖലാ പോലീസ് മേധാവി അയൂബ എൽക്കാന പറഞ്ഞു.
മോചിപ്പിച്ചവരെയെല്ലാം വിവിധ മേഖലകളിലെ ജില്ലാ ഭരണകൂടങ്ങളെ ഏൽപ്പിച്ചു. ഏല്ലാവരേയും ആശുപത്രികളിൽ പ്രവേശിച്ചതായും പോലീസ് മേധാവി പറഞ്ഞു. ഇപ്പോൾ നടത്താനായത് അഭിമാനകരമായ ദൗത്യമാണ്. രാജ്യത്തെ ബോക്കോ ഹറാം ഭീകരരുടെ കൈപ്പിടിയിൽ നിന്നും എന്തുവിലകൊടുത്തും സാധാരണക്കാരെ രക്ഷിക്കും. ഭീകരരുടെ ബന്ദിനാടകം ഇനി അനുവദിക്കില്ലെന്നും നൈജീരിയൻ ആഭ്യന്തര വകുപ്പ് അറിയിച്ചു.
















Comments