ഒസ്‌ലോ : സമാധാനത്തിനുള്ള ഈ വർഷത്തെ നെബേൽ പുരസ്‌കാരം മാദ്ധ്യമപ്രവർത്തകർക്ക്. ഫിലിപ്പൈൻസിലെ മാദ്ധ്യമ പ്രവർത്തകനായ മരിയ റെസ്സ, റഷ്യൻ മാദ്ധ്യമ പ്രവർത്തകനായ ദിമിത്രി മുറാതോവ് എന്നിവർക്കാണ് ഇത്തവണത്തെ പുരസ്‌കാരം ലഭിച്ചത്. രാജ്യങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ പോരാട്ടങ്ങളാണ് ഇവരെ നേട്ടത്തിനർഹരാക്കിയത്.
രാജ്യത്തിന്റെ സുദീർഘമായ സമാധാനത്തിനും, ജനാധിപത്യത്തിനുമായി അഭിപ്രായ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് മരിയയ്‌ക്കും, ദിമിത്രിയ്‌ക്കും പുരസ്‌കാരം നൽകുന്നതെന്ന് നൊബേൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
റാപ്പ്‌ലർ എന്ന ഓൺലൈൻ മാദ്ധ്യമത്തിന്റെ സിഇഒയാണ് മരിയ റെസ്സ. നോവായ ഗസറ്റെ എന്ന റഷ്യൻ ദിനപത്രത്തിലെ ചീഫ് എഡിറ്ററാണ് ദിമിത്രി മുറാതോവ്.
















Comments