മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ എൻസിബി അറസ്റ്റ് ചെയ്ത ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുബൈ മജിസ്‌ട്രേറ്റ് കോടതി തള്ളി. നടൻ അർബാസ് മെർച്ചന്റിന്റെയും മുൻമുൻ ധമേച്ചയുടേയും ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. മൂവരും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.
ആര്യൻ ഖാന്റെ പക്കൽ നിന്നും നേരിട്ട് ലഹരി മരുന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും സംഭവവുമായ ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകാൻ ആര്യന് കഴിയുമെന്നാണ് എൻസിബി കോടതിയിൽ അറിയിച്ചത്. അതിനാൽ ആര്യന് ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് എൻസിബി കോടതിയിൽ വ്യക്തമാക്കി.
എന്നാൽ നേരത്തെ ചില കേസുകളിൽ ലഹരി മരുന്നോടെ പിടിക്കപ്പെട്ട സാഹചര്യത്തിൽ പോലും പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് ആര്യന്റെ അഭിഭാഷകൻ കോടിതിയിൽ വാദിച്ചു. ആര്യൻ ഖാൻ വെറുമൊരു സാധാരണ കുടുംബത്തിലെ ആളല്ലാത്തതിനാൽ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളോ രാജ്യം വിട്ടുപോകുന്ന നടപടികളോ ഉണ്ടാകില്ലെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എങ്കിലും എൻസിബിയുടെ വാദത്തിനാണ് കോടതി മുൻതൂക്കം നൽകിയത്.
















Comments