വിമാനത്തിനുള്ളിൽ വെച്ച് നൃത്തം ചെയ്യുന്ന എയർ ഹോസ്റ്റസിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഒരുകാലത്ത് യുവാക്കളെ ആവേശം കൊള്ളിച്ചിരുന്ന എആർ റഹ്‌മാന്റെ ഊർവ്വശി ഊർവ്വശി ടേക്ക് ഇറ്റ് ഈസി പോളിസി’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ് എയർഹോസ്റ്റസ് ചുവടുവെയ്ച്ചത്.
സ്‌പൈസ് ജെറ്റിലെ ജീവനക്കാരി ഉമ മീനാക്ഷി സ്വന്തം ഇൻസ്റ്റഗ്രാമം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. വിമാനത്തിൽ യാത്രക്കാർ ആരും ഇല്ലാത്ത സമയത്ത് യൂണിഫോമിൽ തന്നെയായിരുന്നു ഉമയുടെ വൈറൽ നൃത്തം.
ഇൻസ്റ്റഗ്രാമം, ഫേയ്‌സ് ബുക്ക് അടക്കമുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമാണ് ഉമ മീനാക്ഷി.
…. വീഡിയോ ലിങ്ക് https://fb.watch/8w1ywRlyJX/
















Comments