ഇടുക്കി : ഇടുക്കിയിൽ സിപിഎമ്മിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് പാർട്ടിക്ക് തിരിച്ചടിയാകുന്നു. വട്ടവട പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് അടക്കം 326 പേരാണ് സിപിഎം വിട്ട് സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരെ ശക്തമായ ആരോപണമുന്നയിച്ചാണ് വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. രാമരാജ് ഉൾപ്പടെ പാർട്ടി വിട്ടത്. ഇവർ സിപിഐയിൽ ഉടൻ ചേരുമെന്നാണ് റിപ്പോർട്ട്.
വട്ടവടയിലെ ജനങ്ങളുടെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിനായിട്ടില്ല. തങ്ങളെ കയ്യേറ്റക്കാരായി ചിത്രീകരിക്കാൻ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി ശശി ശ്രമിച്ചെന്നും ഇവർ ആരോപിച്ചു.
വട്ടവടയിലെ സിപിഎമ്മിന്റെ ഏറ്റവും പ്രമുഖനായ നേതാവ് കൂടിയായിരുന്നു പാർട്ടി വിട്ട രാമരാജ്. ഇടുക്കി ജില്ലയിലെ പതിറ്റാണ്ടുകളായി നീളുന്ന ഭൂമിപ്രശ്‌നത്തിന് ഇതുവരെയും പൂർണമായും പരിഹാരമായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
















Comments