ന്യൂഡൽഹി: ഇരുന്നൂറ് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ നടി ലീന മരിയ പോളും സുഹൃത്ത് സുകാഷ് ചന്ദ്രശേഖറും അറസ്റ്റിലായി. എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികളെ ഡൽഹി കോടതിയിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ഇഡിയുടെ ആവശ്യം.
സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇതിന് മുമ്പും ലീന അറസ്റ്റിലായിട്ടുണ്ട്. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. കേസിൽ സുഹൃത്ത് സുകാഷ് ഉൾപ്പെടെയുള്ള സംഘം പ്രതികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ തിഹാർ ജയിലിലാണ് സുകാഷ്. ഇയാളുടെ ചെന്നൈയിലെ വസതിയിൽ റെയ്ഡ് നടത്തിയ ഇ.ഡി കോടിക്കണക്കിന് രൂപയുടെ സാധനങ്ങളും ആഡംബര കാറുകളും കണ്ടെത്തിയിരുന്നു.
റെഡ് ചില്ലീസ്, ഹസ്ബൻഡ്‌സ് ഇൻ ഗോവ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് ലീന മരിയ പോൾ. കേസിൽ ഡൽഹി പോലീസ് തന്നെ കുടുക്കിയതാണെന്നാണ് നടിയുടെ ആരോപണം.
















Comments