ധർമശാല : ടിബറ്റൻ പ്രവാസി സർക്കാർ 17-ാംമത് ഭരണാധികാരികളെ തീരുമാനിച്ചു. 44 അംഗ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ നിന്നും പുതിയ സ്പീക്കറേയും ഡെപ്യൂട്ടി സ്പീക്കറേ യുമാണ് തെരഞ്ഞെടുത്തത്. ഇടക്കാല സ്പീക്കർ ദാവ സെറിംഗ് എല്ലാ അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
17-ാമത് പ്രവാസി ഭരണകൂടത്തിന്റെ പാർലമെന്റ് സ്പീക്കറായി ഖെൻപോ സോനം തെൻഫെല്ലും ഡെപ്യൂട്ടി സ്പീക്കറായി ഡോൽമ സെറിംഗ് എന്നിവരെയാണ് പ്രഖ്യാപിച്ചത്. ഇന്ന് ഇരുവരും സത്യവാചകം ചൊല്ലി ചുമതലയേൽക്കും. ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടു ക്കാനായി കാലാവധി തീർന്നതോടെ ചീഫ് ജസ്റ്റിസ് കമ്മീഷണർ എന്ന പദവി വഹിക്കുന്ന നോർഗു ദാഗ്‌ബോ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ടിരുന്നു. ഇടക്കാല സ്പീക്കറായി ദാവ സെറിംഗിനെ തീരുമാനിച്ചിരുന്നു.
17-ാമത് ടിബറ്റൻ ബൗദ്ധസമൂഹത്തിന്റെ പ്രവാസി ഭരണകൂടം ഹിമാചലിലെ ധർമശാല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ദലായ് ലാമ ആത്മീയാചാര്യനായി ഉന്നത സ്ഥാനം അലങ്കരിക്കുന്നുണ്ടെങ്കിലും ആഗോള തലത്തിലെ ലക്ഷക്കണക്കിന് ടിബറ്റൻ സമൂഹങ്ങളുടെ കൂട്ടായ്മകളേയും പൗരത്വ വിഷയങ്ങളും ശ്രദ്ധിക്കുന്നത് പ്രവാസി ഭരണകൂടമാണ്.
















Comments