മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടയെ തുടർന്ന് എൻസിബി അന്വേഷണം ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി മുംബൈയിലെ ഗോറെഗാവ് പ്രദേശത്ത് നാക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റെയ്ഡിൽ രണ്ട് പേർ പിടിയിൽ.
കഴിഞ്ഞ ദിവസം രാത്രിയാണ് എൻസിബിയുടെ നേതൃത്വത്തിൽ ഗോറെഗാവ് പ്രദേശത്ത് റെയ്ഡ് നടത്തിയത്. രണ്ട് പേരെയാണ് മയക്കുമരുന്നുമായി എൻസിബി പിടികൂടിയത്.
ആഡംബര കപ്പലിലെ ലഹരിവേട്ടയെ തുടർന്ന് ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായിരുന്നു. ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോൾ ഇതുവരെ 19 പേർ കേസുമായി ബന്ധപ്പെട്ട് പിടിയിലായി. അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതികളുടെ പട്ടിക നീളുമെന്നാണ് എൻസിബി കണക്കാക്കുന്നത്.
















Comments