കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിൽ മുറിച്ചുമാറ്റിയ മരം അനധികൃതമായി കടത്തുന്നതായി പരാതി. ടെണ്ടറോ ലേലമോ നടത്താതെയാണ് മരങ്ങൾ കടത്തുന്നത് എന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. മരം പുറത്തേക്ക് കൊണ്ടുപോയ ലോറി വിദ്യാർത്ഥികൾ തടഞ്ഞു.
മരം കടത്തിക്കൊണ്ട് പോകാൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്ന് പ്രിൻസിപ്പൽ ഡോ. മാത്യു ജോർജ്ജ് പറഞ്ഞു. അടുത്തുള്ള വാട്ടർ അതോറിറ്റിയുടെ കോമ്പൗണ്ടിലേക്ക് അപകടകരമായി ചാഞ്ഞുനിൽക്കുകയായിരുന്നു കോളേജിലെ മരം. തുടർന്ന് വാട്ടർ അതോറിറ്റി തന്നെയാണ് മഹാരാജാസ് കോളജിന്റെ അനുമതി വാങ്ങിയ ശേഷം ഇത് വെട്ടിമാറ്റിയത്. തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മരം മുറിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു.
അവധി ദിവസം നോക്കി മരം കടത്തുകയാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. പനയും ആൽ മരവും മുറിച്ചുമാറ്റിയിട്ടുണ്ട്. മുൻപ് രണ്ടോ മുന്നോ ലോഡ് ഇവിടെ നിന്നും കൊണ്ടുപോയിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
















Comments