കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണം കേരള പോലീസിന്റെ വിവിധ പരിപാടികൾക്ക് നൽകിയെന്ന് മോൻസന്റെ മൊഴി. തട്ടിപ്പിലൂടെ നേടിയതായി സംശയിക്കുന്ന പണം എന്തുചെയ്തുവെന്ന് ചോദ്യത്തിനാണ് ലക്ഷങ്ങൾ മുടക്കി താൻ സ്‌പോൺസർ ചെയ്ത വിവിധ പരിപാടികളുടെ ലിസ്റ്റ് മോൻസൻ നിരത്തിയത്. മോൻസന്റെ വെളിപ്പെടുത്തൽ കേരള പോലീസിന് തലവേദനയായിരിക്കുകയാണ്.
പോലീസ് ഉദ്യോഗസ്ഥരുടെയും മതനേതാക്കളുടെയും ശുപാർശ അനുസരിച്ചു താൻ ചെയ്ത കോടികളുടെ ചാരിറ്റി പരിപാടികളുടെ വിശദാംശങ്ങളും മോൻസൻ അന്വേഷണ സംഘത്തിനു നൽകി. എന്നാൽ ഇതിന്റെ വസ്തുത അന്വേഷിക്കണമെങ്കിൽ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടേയും മതനേതാക്കളുടേയും മൊഴികൾ രേഖപ്പെടുത്തേണ്ടിയതായി വരും. കൂടാതെ അവ കുറ്റപത്രത്തിനൊപ്പം കോടതിയിലും സമർപ്പിക്കണം.
വൻ തുക മുടക്കി മോൻസൻ സ്‌പോൺസർ ചെയ്ത ഇത്തരം പരിപാടികളുടെ രേഖകളും മോൻസൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. രേഖകളുള്ളതായി മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. മോൻസന്റെ പക്കലുള്ള രേഖ കോടതിൽ സമർപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ സ്വന്തം മേലുദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തേണ്ടിവരുമല്ലോയെന്ന ധർമ്മ സങ്കടത്തിലാണ് അന്വേഷണസംഘം.
















Comments