ശ്രീനഗർ : ജമ്മു കശ്മീരിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ഭീകരാക്രമണം നടത്താൻ നേതൃത്വം നൽകുന്ന സംഘത്തിലെ നാല് ഭീകരരെ പിടികൂടി. ബന്ദിപ്പോറയിലെ മുഹമ്മദ് ഷാഫി ലോൺ എന്നയാളുടെ കൊലയാളികളെയാണ് പിടികൂടിയത്. ഇന്ന് നടത്തിയ റെയ്ഡിലാണ് ഭീകരർ പിടിയിലായത് എന്നാണ് വിവരം.
ദി റസിസ്റ്റൻസ് ഫോഴ്‌സിന് വേണ്ടി പ്രവർത്തിക്കുന്ന നാല് പേരാണ് ഇവരെന്ന് കശ്മീർ പോലീസ് അറിയിച്ചു. ലാല ഉമർ എന്ന നേതാവിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ ഭീകരാക്രമണം നടത്തിയത് എന്നാണ് വിവരം. മറ്റ് ഭീകരർക്ക് വേണ്ടിയുളള അന്വേഷണം പുരോഗിമക്കുകയാണ്.
രാജ്യത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് കശ്മീരിൽ കഴിഞ്ഞ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം നടന്നത്. ആറ് ദിവസത്തിനിടെ നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഉൾപ്പെട്ട 700 ഓളം ഭീകരരെ പിടികൂടി എന്നാണ് വിവരം.
















Comments