കൊല്ലം: അപൂർവ്വങ്ങളിൽ അപൂർവ്വമായ ഉത്രാവധക്കേസിൽ കോടതി വിധിയ്‌ക്കായി കാത്തിരിക്കുകയാണ് കേരളം. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി മനോജാണ് വിധി പറയുന്നത്. ഉത്ര ഉറങ്ങുമ്പോൾ ഭർത്താവ് പാമ്പിനെ കൊണ്ട് കടിച്ചു കൊലപ്പെടുത്തി എന്നതാണ് കേസ്. 2020 മെയ് ആറിന് രാത്രിയാണ് പാമ്പുകടിയേറ്റത്. ഏഴിന് പുലർച്ചെ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സൂരജ് അതിസമർഥനും ക്രൂരനുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഹരിശങ്കർ പറയുന്നു. ദൃക്‌സാക്ഷികളില്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ സാഹചര്യങ്ങളിലെ തെളിവുകൾ ശേഖരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നതായും ഹരിശങ്കർ പറഞ്ഞു. കൊലപാതകമാണെന്ന് പരാതിയുമായി മാതാപിതാക്കൾ എസ്പി ഹരിശങ്കറിനെ കണ്ടതോടെയാണ് ലോക്കൽ പോലീസ് എഴുതിത്തള്ളിയ കേസിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടായത്.
ഉത്രയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തിട്ടുള്ളത്.
















Comments