മിലാൻ: യുവേഫാ നേഷൻസ് കിരീടം ഫ്രാൻസിന്. മുൻ ലോകചാമ്പ്യന്മാരുടെ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രഞ്ച് പട കിരീടം ചൂടിയത്.
സ്‌പെയിനിനായി ഒയാർ സബാൾ ഗോൾ നേടിയപ്പോൾ. ഫ്രാൻസിനായി സൂപ്പർ താരങ്ങളായ കരീം ബെൻസേമയും എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകി കിലിയൻ എംബാപ്പേയുമാണ് മറുപടി ഗോളുകൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

കളിയുടെ ആദ്യപകുതിയിൽ ഇരുടീമുകളും പരസ്പരം ആക്രമിച്ചും പ്രതിരോധിച്ചും നടത്തിയ പരിശ്രമം പക്ഷെ ഗോളിൽ കലാശിച്ചില്ല. രണ്ടാം പകുതിയിൽ 64-ാം മിനിറ്റിൽ സ്‌പെയിൻ മുന്നിലെത്തി. ഒയാർസബാളാണ് ബോക്‌സിലേക്ക് കുതിച്ചുകയറി വലതുവിംഗിലൂടെ ഗോൾ നേടിയത്. എന്നാൽ രണ്ടു മിനിറ്റിനകം ഫ്രാൻസ് സമനില പിടിച്ചു.
കരിം ബെൻസേമ ബോക്‌സിന് പുറത്തുനിന്നും പായിച്ച ബനാനാ ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് അതിമനോഹരമായിട്ടാണ് പറന്നിറങ്ങിയത്. 80-ാം മിനിറ്റിൽ പാസ് ചെയ്ത് കിട്ടിയ പന്തുമായി ഗോളിക്ക് മുന്നിലേക്ക് പാഞ്ഞുകയറിയ എംബാപ്പേ വിജയഗോളും സ്വന്തമാക്കി.
















Comments