ബിജിങ്: കഴിഞ്ഞ ദിവസമായിരുന്നു ആകാശത്ത് പാറിപ്പറന്ന് കളിക്കുന്ന ടെന്റുകളുടെ കാഴ്ച ചൈനയിൽ കൗതുകം ഉയർത്തിയത്. ചൈനയിലെ വുഗോങ്ഷാൻ നാഷണൽ ജിയോളജിക്കൽ പാർക്കിലാണ് അമ്പരിപ്പിക്കുന്ന ഈ ദൃഷ്യം കണ്ടത്. വിവിധ നിറത്തിലുള്ള അൻപതോളം ടെന്റുകളാണ് പട്ടം പോലെ ആകാശത്ത് പാറിപ്പറന്നത്. ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
എന്നാൽ ഇത് ആളുകൾക്ക് കൗതുകവും അമ്പരപ്പും ഉണ്ടാക്കിയിരുന്നു. ഏറെ ഉയരമുള്ള പ്രദേശത്ത് ശക്തമായ കാറ്റ് വീശി അടിച്ചതോടെയാണ് ടെന്റുകൾ വായുവിൽ പറക്കാൻ തുടങ്ങിയത.് വില്പനക്കാർ തുറന്ന് സ്ഥലത്ത് വച്ചതാണ് ടെന്റുകൾ പറക്കാൻ കാരണമായത്. കാറ്റ് വീശിയ ഉടൻ തന്നെ ടെന്റുകൾ ഉറപ്പിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും എല്ലാം പറന്നു പോവുകയായിരുന്നു.
എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പും ഇതുപോലൊരും സംഭവം ഇവിടെ ഉണ്ടായി. അതിനു ശേഷം ടെന്റുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ വിൽപനക്കാർക്ക് വിനോദസഞ്ചാര കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. നിരവധി പേരാണ് സൂര്യോദയവും മേഘപാളികളും കാണാൻ വുഗോങ് മലനിരകൾക്ക് മുകളിൽ ടെന്റുകളിൽ താമസിക്കാനെത്തുന്നത്.ചൈനയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ട അവധി ദിനത്തിന് നിരവധി സന്ദർശകരാണ് ഇവിടെ എത്തിയത്. അതിനായി കൂടുതൽ ടെന്റുകളും വിൽപനയ്‌ക്കായി എത്തിച്ചിരുന്നു. എന്നാൽ കാഴ്്ചകൾ അസ്വദിക്കാനെത്തിയവർക്ക് വ്യത്യസ്തമായ ഒരു കാഴ്ചയാണ് ടെന്റുകൾ നൽകിയത്.
















Comments