തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി ഡിജിപി അനിൽകാന്ത്. ഏത് പ്രതിസന്ധിഘട്ടവും നേരിടാൻ പോലീസ് തയ്യാറായിരിക്കണമെന്നും കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അത്തരത്തിലുള്ള ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കാനും ഡിജിപി അറിയിച്ചു.
വരും ദിനങ്ങളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഡിജിപി നിർദ്ദേശങ്ങൾ നൽകിയത്.’അടിയന്തര രക്ഷാപ്രവർത്തങ്ങൾക്കായി വള്ളങ്ങളും, ജെസിബികളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കും. കോസ്റ്റൽ പോലീസ് സ്‌റ്റേഷനുകൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് ‘ ഡിജിപി പറഞ്ഞു.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കും. കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പോലീസും പൊതു ജനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും പോലീസ് മേധാവി കൂട്ടിച്ചേർത്തു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട്, എന്നീ ജില്ലകളിലെ നദികളിൽ എല്ലാം ജല നിരപ്പ് ഉയർന്നു. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയെ തുടർന്നാണ് സംസ്ഥാനത്ത് അതിശക്തമായ മഴ അനുഭവപ്പെടുന്നത്.
















Comments