ഗാന്ധിനഗർ: രാജ്യമെമ്പാടും നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ്. കൊറോണ വ്യാപന സാഹചര്യം കണക്കിലെടുത്ത് എല്ലാവരും കരുതലോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. അത്തരത്തിൽ കൊറോണയ്‌ക്ക് എതിരേ പോരാടാൻ പിപിഇ കിറ്റ് ധരിച്ച് ഗർബ നൃത്തം അവതരിപ്പിച്ചിരിക്കുകയാണ് ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്നുള്ള കലാകാരന്മാർ.
#WATCH | Girls in PPE kits performed Garba dance in Rajkot, Gujarat on the occasion of Navratri on Monday night
"This Garba aims to spread awareness among the public about the COVID-19," said Rakshaben Boriya, organiser of the Garba pic.twitter.com/IaLNScL3ZJ
— Akhil Mehta (@akhil_6613) October 13, 2021
‘പൊതുജനങ്ങളിൽ കൊറോണയ്‌ക്കെതിരേ അവബോധം സൃഷ്ടിക്കാനാണ് ഇതിലൂടെ പദ്ധതിയിടുന്നത്. ഗർബ നിർത്തം ചെയ്യുന്ന ആളുകൾ പിപിഇ കിറ്റ് ധരിച്ചാണ് നൃത്തത്തിന് ചുവടുവെയ്‌ക്കുന്നത്’ ഗർബ നൃത്ത സംഘാടകൻ രക്ഷാബെൻ ബോറിയ പറഞ്ഞു.
ഭാരതത്തിന്റെ വൈവിദധ്യമാർന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമാണ് ഗർബ നൃത്തം. ഗുജറാത്തിലാണ് കൂടുതലായും ഈ കല അവതരിപ്പിക്കാറുള്ളത്. വ്യത്യസ്തമായ ഗാനങ്ങൾക്ക് ഒരു സംഘം കലാകാരന്മാർ തനതായ നൃത്തചുവടുകൾ വെച്ചാണ് നടനം.
Comments