വാഷിംഗ്ടൺ: അഫ്ഗാൻ ഭരണകൂടം അമേരിക്കയിൽ നിക്ഷേപിച്ചിരുന്ന തുകയെ സംബന്ധിച്ച് തീരുമാനം എടുക്കാൻ സമയമായിട്ടില്ലെന്ന് അമേരിക്കൻ വിദേശകാര്യവകുപ്പ്. താലിബാൻ ഭരണത്തിലേറിയത് അക്രമത്തിലൂടെയാണ്. ഭാവിയിൽ അവരുടെ നയം എങ്ങനെയാ യിരിക്കും എന്നത് നോക്കി മാത്രം നിക്ഷേപം തിരികെ നൽകുമെന്നാണ് വിദേശകാര്യവകുപ്പ് അറിയിച്ചത്. വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസാണ് താലിബാന് നിക്ഷേപ തുക മടക്കി നൽകുന്ന വിഷയത്തിൽ പ്രതികരിച്ചത്.
കഴിഞ്ഞയാഴ്ച അമേരിക്കൻ പ്രതിനിധികൾ താലിബാൻ നേതാക്കളുമായി സംസാരിച്ചിരുന്നു. താലിബാൻ പ്രധാനമായും സാമ്പത്തിക സ്ഥിരതയെക്കുറിച്ചായിരുന്നു. മുൻ ഭരണകൂടം അമേരിക്കയിൽ നിക്ഷേപിച്ച തുക പുതിയ താലിബാൻ ഭരണകൂടത്തിന് ന്യായമായും നൽകേണ്ടതാണ്. അമേരിക്കയുടെ സഹകരണം ആ വിഷയത്തിൽ അടിയന്തിരമായി വേണമെന്നും താലിബാൻ ആവശ്യപ്പെട്ടിരുന്നു.
ദോഹയിലാണ് താലിബാൻ നേതാക്കളുമായി അമേരിക്കൻ വിദേശകാര്യ ഉദ്യോഗസ്ഥർ സംസാരിച്ചത്. യൂറോപ്യൻ യൂണിയനടക്കം താലിബാന് മേൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്ന നയത്തിൽ ഉറച്ചുനിൽക്കുകയാണ്. താലിബാനുമായി അവരും കൂടി ഒത്തുചേരുന്ന ചർച്ചകളിൽ സമീപകാല സംഭവങ്ങൾ വിലയിരുത്തിയാകും തീരുമാനമെന്നും പ്രൈസ് അറിയിച്ചു.
















Comments