അവന്തിപോറ: ജമ്മുകശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. അവന്തി പോറയിലെ ത്രാൾ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്‌ഷെ കമാൻഡറായ ഷാം സോഫിയാണ് വധിക്കപ്പെട്ട തെന്ന് ഐ.ജി.വിജയ്കുമാർ പറഞ്ഞു. ഇതോടെ രണ്ടു ദിവസത്തിനിടെ ആറാമത്തെ ഭീകരനാണ് കശ്മീരിൽ വധിക്കപ്പെട്ടത്.
തിൽവാനി കോളനിഭാഗത്താണ് സൈന്യം റെയ്ഡ് നടത്തിയത്. ത്രാൾ മേഖലയിലിൽ ഭീകരരു ണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ജമ്മുകശ്മീർ പോലീസും സി.ആർ.പി.എഫ് സൈനികരും പ്രദേശം വളഞ്ഞതെന്ന് പോലീസ് അറിയിച്ചു.
ഷോപ്പിയാനിലെ വനപ്രദേശം കേന്ദ്രീകരിച്ചിരുന്ന അഞ്ച് ഭീകരരെ വധിച്ച് സൈനിക നടപടി തുടരുന്നതിനിടെയാണ് അവന്തിപോറയിൽ കൊടുംഭീകരനെ വധിക്കാൻ സൈന്യത്തിന് സാധിച്ചത്.
















Comments