ലണ്ടൻ: അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥ നാൾക്കുനാൾ മോശമാകുന്നുവെന്ന റിപ്പോർട്ടു മായി മനുഷ്യാവകാശ സംഘടനകൾ. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ദ ഡെമോക്രസി ഫോറമാണ് സ്ത്രീകളുടെ ദുരവസ്ഥ പുറത്തുവിട്ടത്.
‘അഫ്ഗാനിലെ താലിബാൻ സ്ത്രീകളെ പൂർണ്ണമായും അടിച്ചമർത്തിയിരിക്കുന്നു. താലിബാനെതിരെയുള്ള പ്രതിഷേധം നാൾക്കുനാൾ കുറഞ്ഞുവരികയാണ്. പ്രാകൃതമായ നയങ്ങൾ സ്ത്രീകളെ ഇരുട്ടിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്തവരുടേയും അടിച്ചമർത്തപ്പെട്ടവരുടേയും എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു.’ ദ ഡെമോക്രസി ഫോറം സന്നദ്ധപ്രവർത്തകർ പ്രസ്താനവനയിലിൽ പറയുന്നു.
കഴിഞ്ഞ 20വർഷമായി സ്ത്രീകളനുഭവിച്ച സ്വാതന്ത്ര്യവും ആത്മവിശ്വാസവും താലിബാൻ ഇല്ലാതാക്കുന്നുവെന്നാണ് അഫ്ഗാനിലെ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. സ്ത്രീസുരക്ഷ എന്നത് ഭരണകൂടത്തിന്റെ അജണ്ടയല്ല. ഏതെങ്കിലും സ്ത്രീ താലിബാൻ നിയമം ലംഘിച്ചാൽ ആ കുടുംബത്തെ മൊത്തം ഒറ്റപ്പെടുത്താനും ജയിലിൽ അടയ്‌ക്കാനും വേണ്ടിവന്നാൽ വധിക്കാനുമാണ് തീരുമാനമെന്നും സംഘടനകൾ പറയുന്നു.
















Comments