തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ മലയാളികളുടെ നെറ്റി ചുളിയുന്നുവെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീ ദേവി. വിവാഹ പൂർവ്വ കൗൺസിലിംഗ് നിർബന്ധമാക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. സ്ത്രീധന പീഡനക്കേസുകളിൽ കർക്കശമായ നിയമനടപടി സ്വീകരിക്കുമെന്നും സതി ദേവി പറഞ്ഞു. ഉത്രവധക്കേസ് വിധി സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
നിലവിലുള്ള നിയമ സംവിധാനങ്ങളെ ഭയപ്പാടില്ലാതെ സമീപിക്കാൻ എല്ലാവർക്കും കഴിയണം. ലിംഗനീതിയും സ്ത്രീ സുരക്ഷയും ഉറപ്പുവരുത്തി സ്ത്രീപക്ഷ കേരളം സൃഷ്ടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. എല്ലാ ജില്ലകളിലും വനിതാ കമ്മീഷൻ വിവാഹ പൂർവ്വ കൗൺസിലിംഗ് നടത്തുന്നുണ്ട്. അത് നിർബന്ധമാക്കണമെന്ന അഭിപ്രായമുണ്ടെന്നും സതി ദേവി കൂട്ടിച്ചേർത്തു.
മലയാളിയുടെ സദാചാര ബോധം ചർച്ച ചെയ്യണമെന്നും സതി ദേവി പറഞ്ഞു. വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി ചുമതലയേറ്റെടുത്ത ശേഷം കേരളത്തിൽ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന അദ്ധ്യക്ഷന്റെ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ ഇവരുടെ പരാമർശത്തെ എതിർക്കുകയും ഒരു വിഭാഗം അനുകൂലിക്കുകയും ചെയ്തിരുന്നു.
















Comments