പാകിസ്താന് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി അമിത് ഷാ : അതിർത്തി ലംഘനം നടത്തിയാൽ ഇന്ത്യ മിന്നലാക്രണത്തിന് മടിക്കില്ല
ന്യൂഡൽഹി : പാകിസ്താന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാകിസ്താൻ അതിർത്തി ലംഘനങ്ങൾ നടത്തുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാക്രമണം നേരിടാൻ തയ്യാറായിരിക്കണം. കശ്മീരിലെ സാധാരണക്കാരെ കൊലപ്പെടുത്തുന്നതും അതിർത്തി കടന്നുളള കൈയ്യേറ്റവും പാകിസ്താൻ.അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ കടുത്ത ഭാഷയിൽ മറുപടി നൽകുമെന്ന് ആഭ്യന്തരമന്ത്രി ഓർമ്മിപ്പിച്ചു.
ആക്രമണങ്ങൾ ഞങ്ങൾ സഹിക്കില്ല. പാകിസ്താൻ അതിർത്തി ലംഘിക്കുന്നത് തുടർന്നാൽ കൂടുതൽ മിന്നലാക്രമണങ്ങൾ നടത്താൻ രാജ്യം മടിക്കില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.ഗോവയിലെ ധർബന്ധോരയിൽ നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുൻപ്രതിരോധമന്ത്രി മനോഹർ പരീക്കറുടേയും നേതൃത്വത്തിൽ നടത്തിയ മിന്നലാക്രമണം ഒരു സുപ്രധാന നടപടിയായിരുന്നു.തീവ്രവാദികളും നുഴഞ്ഞു കയറ്റക്കാരും നമ്മുടെ അതിർത്തിയിൽ വന്ന് ആക്രമണം നടത്താറുണ്ടായിരുന്നു.എന്നാൽ ആ സർജ്ജിക്കൽ സ്‌ട്രൈക്കിലൂടെ ഇന്ത്യയുടെ അതിർത്തികളിലേക്ക് നുഴഞ്ഞു കയറുക അസാധ്യമാണെന്ന് നാം സന്ദേശം നൽകി. എന്നാലിപ്പോൾ പ്രതികരിക്കേണ്ട സമയം അടുത്തെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
Comments