ഭോപ്പാൽ: പാക് ചാര സംഘടനയ്ക്ക് രഹസ്യവിവരം ചോർത്തി നൽകിയ സൈനികനെ അറസ്റ്റ് ചെയ്തു. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐക്കാണ് രഹസ്യങ്ങൾ ചോർത്തി നൽകിയത്. ഭോപ്പാലിലെ ഹവൽദാർ മേഖലയിലെ എഞ്ചിനീയറിങ് റെജിമെന്റിൽ ഉദ്യോഗസ്ഥനായ രോഹിത് കുമാറാണ് പിടിയിലായത്. അംബാല ജില്ലയിലെ നരിൻഗഡ് പ്രദേശത്തെ കോഡ്വ ഖുർദ് ഗ്രാമത്തിലെ താമസക്കാരനാണ് രോഹിത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രോഹിത് ലീവിന് നാട്ടിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. രഹസ്യ വിവരങ്ങളും ഫോട്ടോഗ്രാഫുകളും പാക് രഹസ്യാന്വേഷണ ഏജൻസിക്ക് നൽകിയതായും എസ്പി ഹമിദ് അക്ത്താർ പറഞ്ഞു.മൊബൈൽ ഫോണുകളുടെ എല്ലാ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2012 ൽ ആണ് രോഹിത് ആദ്യമായി സൈന്യത്തിൽ ചേർന്നത്. 2018 മുതൽ ചാരവൃത്തിയിൽ ഏർപ്പെട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ഇയാളെ കോടതിയിൽ ഹാജരാക്കി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടതായി പോലീസ് അറിയിച്ചു.
















Comments