ന്യൂഡൽഹി : മുൻ പ്രസിഡന്റ് ഡോ എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ശക്തവും സമ്പന്നവും കഴിവുറ്റതുമാക്കാൻ വേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച വ്യക്തിയാണ് മിസൈൽ മാൻ എന്നറിയപ്പെടുന്ന രാജ്യത്തിന്റെ മുൻ രാഷ്‌ട്രപതിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിലെ ഓരോ പൗരനും അദ്ദേഹം എന്നും പ്രചോദനമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അബ്ദുൾ കലാമിനോടൊപ്പമുളള ചിത്രങ്ങളും മോദി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അബ്ദുൾ കലാമിന്റെ ജന്മദിനമായ ഇന്ന് ലോക വിദ്യാർത്ഥി ദിനം കൂടിയായി ആചരിക്കുന്നു. വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസത്തിനും വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഇന്ന് വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. 2010 ലാണ് ഇത് സംബന്ധിച്ച് ഐക്യരാഷ്‌ട്ര സഭ പ്രഖ്യാപനം നടത്തിയത്.
Comments