നൃൂഡൽഹി: ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഡൽഹി മേഖലയിൽനിന്നുള്ള മൃദുൽ അഗർവാൾ ആണ് ഒന്നാമത് എത്തിയത്. മൃദുൽ അഗർവാൾ 360ൽ 348 മാർക്ക് നേടിയാണ് ഒന്നാം സ്ഥാനം കൈവരിച്ചത്. ഡൽഹി സോണിൽ നിന്നുളള കാവ്യ ചോപ്രയാണ് പെൺകുട്ടികളിൽ മുന്നിൽ. 360ൽ 286 മാർക്കാണ് കാവ്യ നേടിയത്.
1,41,699 പേർ എഴുതിയ പരീക്ഷയിൽ 41,862 പേരാണ് യോഗ്യത നേടിയത്. ഇതിൽ 6452 പേർ പെൺകുട്ടികളാണ്. നിലവിൽ മെയിൽ ആയിരുന്നു പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. കൊറോണ സാഹചര്യം കാരണം മാറ്റിവയ്‌ക്കുകയായിരുന്നു. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ കണക്ക് അനുസരിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നാല് സെഷനുകളിലായി ആണ് പരീക്ഷ നടത്തിയത്.
















Comments