ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ള രോഗികളാണ്. 9,246 പേർക്കാണ് കഴിഞ്ഞ ദിവസം കേരളത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്തത്.
ഇതോടെ മൂന്ന് കോടിയിലധികം (3,40,37,592) ആളുകൾക്കാണ് ഇതുവരെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. സജീവ രോഗികൾ 2,03,678 പേരാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം 379 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണം 4,51,814 ആയി.
രോഗികളേക്കാൾ കൂടുതൽ രോഗമുക്തരാണ് റിപ്പോർട്ട് ചെയ്യുന്നത്. 19,391 രോഗികൾക്ക് കൂടി രാജ്യത്ത് അസുഖം ഭേദമായി. ഇതോടെ കൊറോണ മുക്തരായവരുടെ എണ്ണം 3.33 കോടി കവിഞ്ഞു. ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30 ലക്ഷത്തിലധികം പേർക്ക് കുത്തിവെയ്പ്പ് എടുത്തതോടെ 97.14 കോടിയിലധികം ഡോസുകൾ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
















Comments