സൂറത്ത്: സർദാർ വല്ലഭായ് പട്ടേലിന്റെ വികസന ആശയം പിന്തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്‌ട്രീയമോ, രാജഭരണമോ ഇല്ലാത്ത കാലത്തിൽ നിന്നാണ് താൻ ഒരു സർക്കാരിന്റെ തലവനായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൂറത്തിൽ സൗരാഷ്‌ട്ര പട്ടേൽ സേവാ സമാജം നിർമ്മിച്ച ഹോസ്റ്റലിന്റെ ‘ഭൂമി പൂജൻ’ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പങ്കെടുത്തു.
ഗുജറാത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും അധ്യാപകർക്കും കുറവുള്ള ഒരു കാലമുണ്ടായിരുന്നു. പല കാരണങ്ങളാൽ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഒരു വെല്ലുവിളിയായിരുന്നു. അതിലൊന്ന് ശുചിമുറികളുടെ അഭാവമായിരുന്നു. എന്നാൽ അങ്ങനെയുളള പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോസ്റ്റൽ കെട്ടിടത്തിൽ 1500 ഓളം വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. വിദ്യാർത്ഥികൾക്കായി ഒരു ഓഡിറ്റോറിയവും ലൈബ്രറിയും
ഹോസ്റ്റലിൽ സജ്ജീകരിക്കുന്നുണ്ട്.500 ഓളം പെൺകുട്ടികൾക്ക് താമസിക്കാനുളള ഹോസ്റ്റലിന്റെ നിർമ്മാണം അടുത്ത വർഷം മുതൽ ആരംഭിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
1983 ൽ സ്ഥാപിതമായ ട്രസ്റ്റാണ് സൗരാഷ്‌ട്ര പട്ടേൽ സേവാ സമാജം. സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പരിവർത്തനമാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
Comments