ന്യൂഡൽഹി : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആൻഡമാൻ നിക്കോബാർ ദ്വീപിലെത്തി.കേന്ദ്രമന്ത്രി പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ സന്ദർശിക്കും.ബ്ലെയറിലെ സെല്ലുലാർ ജയിൽ സന്ദർശിക്കും. തുടർന്ന് സ്വാതന്ത്ര്യസമര സേനാനി വീർ സവർക്കർക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം അമിത് ഷാ സ്വതന്ത്ര-ജ്യോതി സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ദ്വീപ് സമൂഹത്തിൽ ആരംഭിച്ച വികസന പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തും.
തുടർന്ന് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ അമിത് ഷാ സംസാരിക്കും.’ഗോ-ഗോ ടൂറിസ്റ്റ് ബസുകൾ’ ഫ്‌ലാഗ് ഓഫ് ചെയ്യും.
ണ ബ്ലെയറിൽ വെച്ച് നടക്കുന്ന അവലോകന യോഗത്തിൽ ലെഫ്റ്റനന്റ് ഗവർണർ ദേവേന്ദ്ര കുമാർ ജോഷി, പോലീസ് ഡയറക്ടർ ജനറൽ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കേന്ദ്ര മന്ത്രി അമിത് ഷാ ചർച്ച നടത്തും.
















Comments