കോഴിക്കോട്: കോഴിക്കോട് കേസരി ഭവനിൽ കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. കേസരി ഭവനിലെ സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ നൂറ്റൻപതോളം കുട്ടികൾ അക്ഷരദീക്ഷ സ്വീകരിച്ചു.
അടുത്തിടെ ഉദ്ഘാടനം ചെയ്ത കേസരി ഭവനിൽ ആദ്യമായിട്ടാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് എത്തിയ കുരുന്നുകളാണ് ഇവിടെ ആദ്യാക്ഷരം കുറിച്ചതെന്ന പ്രത്യേകതയും ഉണ്ട്. രാവിലെ 7 30ന് അക്ഷര ദീക്ഷ ആരംഭിച്ചു. സരസ്വതി മണ്ഡപത്തിന് മുന്നിൽ ആചാരരീതികൾ പ്രകാരം ആയിരുന്നു ചടങ്ങുകൾ.

കോഴിക്കോട് ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, സീമ ജാഗരൺ മഞ്ച് അഖിലഭാരതീയ സംയോജകൻ എ ഗോപാലകൃഷ്ണൻ, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ കഥാകൃത്ത് പി.ആർ നാഥൻ, ഡോക്ടർ പ്രിയദർശൻ ലാൽ, ശ്രീശൈലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അക്ഷരദീക്ഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വർഷത്തിൽ എല്ലാ ദിവസവും സരസ്വതി മണ്ഡപത്തിൽ അക്ഷരദീക്ഷ ചടങ്ങുകൾക്കുള്ള സൗകര്യമൊരുക്കാനാണ് കേസരിയുടെ തീരുമാനം.
















Comments