ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ആളെ പോലീസ് പിടികൂടി. നോക്കുകുത്തിയായി മോർഫ് ചെയ്ത് വാട്‌സ്ആപ്പിലൂടെയാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ഉത്തർപ്രദേശ് സംഭാൽ സ്വദേശിയായ അഭിഷേക് ഗുപ്തയാണ് അറസ്റ്റിലായത്.
ചിത്രങ്ങൾ സ്വയം എഡിറ്റ് ചെയ്ത് ഇയാൾ വാട്‌സ്ആപ്പ് സ്റ്റാറ്റസിലടക്കം പങ്കുവെയ്‌ക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വാട്‌സ്ആപ്പിന് പുറമെ മെസഞ്ചറിലൂടെയും പ്രതി വ്യാജ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രതി മോർഫ് ചെയ്ത് വികൃതമാക്കി പ്രചരിപ്പിച്ചത്. വ്യാജ ചിത്രം പ്രചരിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Comments