ന്യൂഡൽഹി: രാജ്യത്ത് കൊറോണ ആശങ്ക ഒഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,146 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 19,788 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 144 മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,52,124 കവിഞ്ഞു.
രാജ്യത്ത് ഇതുവരെ 3.40 കോടിയാളുകൾക്കാണ് മഹാമാരി ബാധിച്ചത്. ഇതിൽ 3.34 കോടിയിലധികം ആളുകളും രോഗമുക്തി നേടി. നിലവിൽ രണ്ട് ലക്ഷത്തിൽ താഴെ പേർ മാത്രമാണ് സജീവ രോഗികൾ. ആശുപത്രികളിലും വീടുകളിലുമായി 1,95,846 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41 ലക്ഷത്തോളം ആളുകളാണ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തത്. ഇതോടെ ആകെ വാക്‌സിനേഷൻ 97.65 കോടി കടന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ നൂറ് കോടി കവിയുമെന്നും രാജ്യം അഭിമാന നേട്ടം കൈവരിക്കുമെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വിതരണം ചെയ്ത വാക്‌സിനിൽ 10.42 കോടി ഡോസുകളാണ് ഇനിയും ഉപയോഗിക്കാതെ ശേഷിക്കുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
















Comments